Pages

Wednesday, June 14, 2023

ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം

ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം

പഠന നേട്ടങ്ങൾ

  • ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം മനസ്സിലാക്കുന്നതിന്.
  • ന്യൂട്ടന്റെ മൂന്നാം ചലന നിയമവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ കണ്ടെത്തുന്നതിന്
  • നിത്യജീവിതത്തിലെ സന്ദർഭങ്ങൾ ന്യൂട്ടന്റെ മൂന്നാം ചലന നിയമവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നതിന്

ന്യൂട്ടന്റെ മൂന്നാം ചലന നിയമം




ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ഇതാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം.



പ്രവർത്തനവും പ്രതിപ്രവർത്തനവും


  • രണ്ട് വസ്തുക്കൾ തമ്മിൽ ബലം അനുഭവപ്പെടുമ്പോൾ അവയിൽ ഏതെങ്കിലും ഒരു ഫലം പ്രവർത്തനമായും വിപരീത ദിശയിൽ രണ്ടാമത്തെ വസ്തുവിന് അനുഭവപ്പെടുന്ന പ്രതിപ്രവർത്തനമായും പരിഗണിക്കാവുന്നതാണ്.

  • പ്രവർത്തനവും , പ്രതിപ്രവർത്തനവും തുല്യവും വിപരീതവുമാണ്.

  • പ്രവർത്തനവും, പ്രതിപ്രവർത്തനവും ഒരേസമയം വത്യസ്ത വസ്തുക്കളിൽ അനുഭവപ്പെടുന്ന ബലങ്ങളാണ്.



സന്ദർഭം 

പ്രവർത്തനം

പ്രതിപ്രവർത്തനം

ഒരു റോക്കറ്റ് മുകളിലേക്ക് കുതിക്കുന്നു

റോക്കറ്റിൻ്റെ ജ്വ ലന അറകളിൽ നിന്ന് ഇന്ധനം ജ്വ ലിച്ചുണ്ടാവുന്ന വാതകങ്ങൾ പുറത്തേക്ക് പോവുന്നു 

വാതകങ്ങൾ റോക്കറ്റിൻ്റെ എതിർ ദിശയിൽ തുല്യമായ ഒരു ബലം പ്രയോഗിക്കുന്നു.

ഒരാൾ തറയിലൂടെ നടക്കുന്നു

നടക്കുമ്പോൾ കാലുകൾ കൊണ്ട് തറയിൽ പ്രയോഗിക്കുന്നു ബലം.

തറ തുല്യമായി എതിർദിശയിൽ കാലിലേക്ക് പ്രയോഗിക്കുന്ന  ബലം 

തോണി തുഴയുന്നു 

തുഴ ഉപയോഗിച്ച് ജലത്തെ പുറകോട്ട് തള്ളുന്നു 

ജലം തോണിയിൽ മുന്നോട്ട് ഒരു ബലം പ്രയോഗിക്കുന്നു

ഒരാൾ ജലത്തിലൂടെ നീന്തുന്നു 

ആൾ   ജലത്തിൽ പുറകോട്ട് ഒരു ബലം പ്രയോഗിക്കുന്നു

ജലം ആളിൽ എതിർദിശയിൽ ഒരു ബലം പ്രയോഗിക്കുന്നു













ഇത്തരത്തിലുള്ള കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്താൻ മറക്കല്ലേ...

പഠന ഭാഗവുമായി ബന്ധപ്പെട്ട വീഡിയോ 






  • ഈ ഭാഗവുമായി ബന്ധപ്പെട്ട് കുറച്ച് ചോദ്യങ്ങൾ ചെയ്യാം.
 


My video 



No comments:

Post a Comment

ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം

ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം പഠന നേട്ടങ്ങൾ ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം മനസ്സിലാക്കുന്നതിന്. ന്യൂട്ടന്റെ മൂന്നാം ചലന നിയമവുമായി ബന്ധപ്പെട്...